പ്രധാന വിവരങ്ങള്‍:
നിരക്കുകളും ആനുകൂല്യങ്ങളും: രണ്ട് മുതിര്‍ന്നവര്‍ക്കും (15 വയസ്സിന് മുകളിലുള്ളവര്‍) 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയുമടക്കം പരമാവധി അഞ്ച് പേര്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. കുടുംബാംഗങ്ങള്‍ ആയിരിക്കണം എന്ന നിബന്ധനയുമില്ല. റീട്ടേണ്‍ യാത്രയ്ക്ക് 99.99 യൂറോയും, വണ്‍~വേ യാത്രയ്ക്ക് 59.99 യൂറോയുമാണ് നിരക്ക്. ഇതില്‍ സീറ്റ് റിസര്‍വേഷനും സൗജന്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എപ്പോഴാണ് ബുക്കിംഗ്? ഒക്ടോബര്‍ 26 മുതല്‍ തന്നെ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തെ പരീക്ഷണ വിജയം മുന്‍നിര്‍ത്തിയാണ് ഡി.ബി ഈ പദ്ധതി സ്ഥിരമാക്കാന്‍ തീരുമാനിച്ചത്.
എപ്പോള്‍ ഉപയോഗപ്രദമാകും?
ദീര്‍ഘദൂര യാത്രകള്‍ക്കും അവസാന നിമിഷങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലുമാണ് ഈ ഫാമിലി ടിക്കറ്റ് ഏറ്റവും കൂടുതല്‍ ലാഭകരമാകുന്നത്. തിരക്കുള്ള റൂട്ടുകളില്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.ജര്‍മ്മനിയിലെ പ്രവാസി മലയാളികള്‍ക്കും അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഈ റെയില്‍വേ പദ്ധതി.

Comments: